ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു
Posted On February 9, 2025
0
65 Views

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസിന് തീപിടിച്ചു. കര്ണാടകയിലെ മദ്ദൂരിൽ വെച്ചാണ് സ്വകാര്യ ബസിന് തീപിടിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്.
ബസിൽ തീ പടരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിര്ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടര്ന്നത്. ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം.