‘നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്’; ബാലക്കെതിരെ വീണ്ടും എലിസബത്ത്

നടന് ബാലയ്ക്കെതിരെ കൂടുതല്‍ ശക്തമായ പരാമര്‍ശങ്ങളുമായി മുന്‍ഭാര്യ എലിസബത്ത്. കിടപ്പുമുറിയിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിച്ചുവന്ന കമന്റുകളോടുള്ള പ്രതികരണമാണ് പുതിയ വിഡിയോയില്‍ എലിസബത്ത് നടത്തുന്നത്.
കസ്തൂരി എന്ന പ്രൊഫൈലില്‍ നിന്നാണ് എലിസബത്തിനെതിരെ കമന്റുകള്‍ വരുന്നത്. ഈ അക്കൗണ്ട് ആരുടെതാണെന്ന് മനസിലായെന്നും ബാലയ്ക്കൊപ്പമിരുന്നല്ലേ കമന്റിടുന്നതെന്നും എലിസബത്ത് ചോദിക്കുന്നു. ‘കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും കേട്ടപ്പോള്‍ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തില്‍ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതില്‍ പകുതി പങ്ക് നിങ്ങള്‍ക്കുണ്ടെന്നും എലിസബത്ത് പറയുന്നു.
ആശുപത്രിയില്‍ വച്ചാണ് എലിസബത്ത് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോട് അവര്‍ പ്രതികരിക്കുന്നത് ഇങ്ങനെ: ‘ആശുപത്രിയില്‍ വെച്ചാണ് സ്നേഹത്തിലായതെന്ന് പറയുന്നു. അസുഖമുണ്ടെന്ന് പറഞ്ഞിട്ടായിരുന്നില്ല കല്യാണം കഴിച്ചത്. ഞാന്‍ ആ സമയത്ത് എവിടെയും ജോലിക്ക് ചേര്‍ന്നിട്ടില്ല’. വീട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചതെങ്കില്‍. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്, ഇതൊക്കെ പറയാന്‍ നാവ് പൊങ്ങുന്നുണ്ടല്ലോ… നന്ദി കേടാണിതെന്നും എലിസബത്ത് പറഞ്ഞു.
വിവാഹ സമയത്ത് ആയുര്‍വേദ ഡോക്ടര്‍ വന്ന് പ്രശ്നമുണ്ടാക്കി. ചതിച്ചു എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ മേസേജ് കയ്യിലുണ്ട്. അവര്‍ക്ക് വട്ടാണെന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ അതും വിശ്വസിച്ചു. അവരുടെ പ്രാക്കായിരിക്കും. അനുഭവിക്കാനുള്ളത് അനുഭവിക്കുമെന്നും എലിസബത്ത് പറയുന്നു.