മണ്ണിടിഞ്ഞ് എംസി റോഡ് തകരാതിരിക്കാൻ കൂറ്റൻ യന്ത്രം എത്തിച്ച് മെറ്റൽ ഷീറ്റ് പൈലിങ്

മണ്ണിടിഞ്ഞ് എംസി റോഡ് തകരാതിരിക്കാൻ കൂറ്റൻ യന്ത്രം എത്തിച്ച് മെറ്റൽ ഷീറ്റ് പൈലിങ് ആരംഭിച്ചു. കച്ചേരിത്താഴം പാലത്തിനു സമീപം റോഡിനു നടുവിൽ നീളത്തിൽ തുരന്ന് 27 അടി താഴ്ചയിലേക്കു മെറ്റൽ ഷീറ്റ് പൈലിങ് നടത്തുന്ന ജോലികളാണു നടക്കുന്നത്. പാലത്തിനു സമീപം റോഡിൽനിന്നുള്ള മണ്ണിടിച്ചിൽ തടഞ്ഞാൽ മാത്രമാണു ഭൂമിക്കടിയിലെ കാന കണ്ടെത്തി തകരാർ പരിഹരിക്കാനുള്ള ജോലി ആരംഭിക്കാനാവൂ. മൂവാറ്റുപുഴയിലെ മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിയുടെ യന്ത്രമാണു മെറ്റൽ പൈലിങ് നടത്തുന്നത്. പൈലിങ്ങിനിടെ മണ്ണിടിച്ചിൽ ചെറിയ തോതിലുണ്ടാകുന്നുണ്ട്.എംസി റോഡിനടിയിൽ മണ്ണിടിഞ്ഞ ഭാഗം ഗുഹ പോലെ, ദുരന്ത ഭീതി; വിശദ പരിശോധനയ്ക്ക് ഗതാഗതം നിർത്തിവയ്ക്കേണ്ടി വരുംErnakulamഎംസി റോഡിനടിയിൽ മണ്ണിടിഞ്ഞ ഭാഗം ഗുഹ പോലെ, ദുരന്ത ഭീതി; വിശദ പരിശോധനയ്ക്ക് ഗതാഗതം നിർത്തിവയ്ക്കേണ്ടി വരുംഞായർ രാവിലെ പാലം അടച്ച് പൈലിങ് ആരംഭിച്ചു. 27 അടി നീളമുള്ള കൂറ്റൻ മെറ്റൽ ഷീറ്റുകളാണു മണ്ണിലേക്ക് അടിച്ചിരുത്തുന്നത്. ഭൂമിക്കടിയിൽ കരിങ്കൽകെട്ടു പോലുള്ള നിർമാണത്തിൽ തട്ടി പൈലിങ് ഇടയ്ക്കിടെ തടസ്സപ്പെട്ടു. ശക്തിയായി പൈലിങ് ആരംഭിച്ചപ്പോൾ യന്ത്രത്തിനും തകരാർ സംഭവിച്ചു. പിന്നീടു തകരാർ പരിഹരിച്ച ശേഷമാണു പൈലിങ് പുനരാരംഭിച്ചത്. പൈലിങ് പൂർത്തിയാകുന്നതോടെ മണ്ണിടിച്ചിൽ പൂർണമായി ഒഴിവാക്കാനാവുമെന്നാണ് കരാർ കമ്പനിയുടെ പ്രോജക്ട് എൻജിനീയർ പറയുന്നത്. ഇതിനു ശേഷം കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു. കച്ചേരിത്താഴം പാലത്തിനു സമീപം റോഡിനു നടുവിൽ നീളത്തിൽ തുരന്ന് 27 അടി താഴ്ചയിലേക്കു മെറ്റൽ ഷീറ്റ് പൈലിങ് നടത്തുന്ന ജോലികളാണു ഇപ്പോൾ നടക്കുന്നത്. പാലത്തിനു സമീപം റോഡിൽനിന്നുള്ള മണ്ണിടിച്ചിൽ തടഞ്ഞാൽ മാത്രമാണു ഭൂമിക്കടിയിലെ കാന കണ്ടെത്തി തകരാർ പരിഹരിക്കാനുള്ള ജോലി ആരംഭിക്കാനാവൂ. മൂവാറ്റുപുഴയിലെ മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിയുടെ യന്ത്രമാണു മെറ്റൽ പൈലിങ് നടത്തുന്നത്. പൈലിങ്ങിനിടെ മണ്ണിടിച്ചിൽ ചെറിയ തോതിലുണ്ടാകുന്നുണ്ട്.
27 അടി നീളമുള്ള കൂറ്റൻ മെറ്റൽ ഷീറ്റുകളാണു മണ്ണിലേക്ക് അടിച്ചിരുത്തുന്നത്. ഭൂമിക്കടിയിൽ കരിങ്കൽകെട്ടു പോലുള്ള നിർമാണത്തിൽ തട്ടി പൈലിങ് ഇടയ്ക്കിടെ തടസ്സപ്പെട്ടു. ശക്തിയായി പൈലിങ് ആരംഭിച്ചപ്പോൾ യന്ത്രത്തിനും തകരാർ സംഭവിച്ചു. പിന്നീടു തകരാർ പരിഹരിച്ച ശേഷമാണു പൈലിങ് പുനരാരംഭിച്ചത്. പൈലിങ് പൂർത്തിയാകുന്നതോടെ മണ്ണിടിച്ചിൽ പൂർണമായി ഒഴിവാക്കാനാവുമെന്നാണ് കരാർ കമ്പനിയുടെ പ്രോജക്ട് എൻജിനീയർ പറയുന്നത്. ഇതിനു ശേഷം കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും തുടർപ്രവർത്തനങ്ങൾ