ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ ജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.
അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കെർക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപ് ചേരിയിലേക്ക് അടുപ്പിക്കുന്നതിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. ചാർളി കെർക്ക് യുവാക്കളുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.