തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിച്ചു; ഉമാ തോമസ് കെട്ടിവെക്കാനുള്ള തുക നൽകി ഡോ. എം ലീലാവതി
തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു. എൽ ഡി എഫ് , യു ഡി എഫ് സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. മണ്ഡലത്തിൽ നേരത്തെ സജീവമായി ഉമാ തോമസ് ഡോ. എം ലീലാവതിയെ സന്ദർശിച്ചു. ഉമാ തോമസിന് മത്സരിക്കുന്നിതിന് വേണ്ടി കെട്ടിവെക്കാനുള്ള തുക നൽകിയത് ലീലാവതി ടീച്ചറാണ്. ക്രിസ്തീയ വോട്ടുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ കർദിനാൾ ഹൗസിലും ഉമാ തോമസ് എത്തും.
ജോ ജോസഫും രാവിലെ മുതൽ പ്രചാരണം തുടങ്ങി. ഇടപ്പള്ളിയിൽ നിന്നാണ് ജോ ജോസഫിന്റെ പ്രചാരണം തുടങ്ങിയത്. പാലാരിവട്ടം , തൃക്കാക്കര ഈസ്റ്റ്- വെസ്റ്റ് എന്നിവിടങ്ങളിലും എത്തി അദ്ദേഹം ഇന്ന് വോട്ടർമാരെ കാണും.സാമുദായിക വോട്ടുകൾ ഉറപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് ഇടത് – ഐക്യ ജനാധിപത്യ മുന്നണികൾ.
ഇതുവരെ സ്ഥാനാർഥി നിർണയം പൂർത്തീകരിക്കാത്തിനാൽ എൻ ഡി എ കാമ്പിൽ പ്രചാരണത്തിന് ചൂടുപിടിച്ചിട്ടില്ല.ബി ജെ പിയുടെയും ട്വന്റി-20 ആം ആദ്മി പാർട്ടി സഖ്യത്തിന്റെയും സ്ഥാനാർഥികളെയും ഇനി പ്രഖ്യാപിക്കാനുണ്ട്. എൻ രാധാകൃഷ്ണന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.
Content highlight; Campaign heats up in Thrikkakara ; Dr. Uma Thomas paid the deposit. M. Lilavati