ജെയിംസ് വാട്സൺ മിഷനറിയോ അമേരിക്കൻ ചാരനോ?? പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് 24 CIA ചാരന്മാർ എത്തിയതായി സംശയം

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പേരിൽ അമേരിക്കൻ പൗരൻ ഉൾപ്പടെയുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കൻ പൗരനായ ജെയിംസ് വാട്സൺ , വസായ് നിവാസിയായ സായിനാഥ് ഗണപതി സർപെ , മനോജ് കോൽഹ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
മഹാരാഷ്ട്രയിലെ ചിമ്പിപാഡ പ്രദേശത്തെ ഒരു താമസക്കാരന്റെ വീടിനുപുറത്ത് പ്രതികൾ ഒത്തുകൂടിയതായി ഒരു ഗ്രാമീണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു.ഇവർ നാട്ടുകാർക്കിടയിൽ ക്രിസ്തുമതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വിതരണം ചെയ്തുവെന്നും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
പോലീസ് കസ്റ്റഡി അവസാനിച്ച ശേഷം, അമേരിക്കൻ പൗരനെ പ്രധാന കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു എന്ന് താനെ റൂറൽ എസ്പി ഡിഎസ് സ്വാമി വെളിപ്പെടുത്തിയിരുന്നു.
മതപരമായ ഒത്തുചേരലുകളുടെയും പ്രാർത്ഥനകളുടെയും മറവിൽ ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന സംഘം കുറച്ചുകാലമായി പ്രദേശത്ത് പ്രവർത്തിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ ഈ അറസ്റ്റിലായ ജെയിംസ് വാട്സൺ എന്ന അമെരിക്കൻ പൗരൻ മുൻ ആർമി മേജറും ട്രെയിനറുമാണെന്നാണ് റിപ്പോർട്ടുകൾ. ജെയിംസ് വാട്സൺ സിഐഎ ചാരൻ ആണെന്നാണ് പൊലീസിന്റെ അനുമാനം.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിൽ ബിസിനസ് വിസയിൽ കഴിയുകയായിരുന്നു ഇയാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് 24 അമേരിക്കൻ കമാൻഡോകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരം. ഇയാളും ബംഗ്ലാദേശിൽ വച്ച് മോദിയെ വധിക്കാനെത്തി കൊല്ലപ്പെട്ട യുഎസ് കമാൻഡോയും ഒരുമിച്ചു ജോലി ചെയ്തവരായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി.
മണിപ്പൂരിലെ കലാപത്തിന് ആയുധം നൽകി ഇന്ത്യയിൽ ലഹള സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ച ഡാനിയേൽ സ്റ്റീഫൻ കോർട്ട്നി കഴിഞ്ഞാൽ പിടിക്കപ്പെടുന്ന രണ്ടാമത്തെ സിഐഎ ചാരനാണ് മേജർ ജെയിംസ് വാട്സൺ.
മണിപ്പൂരിലെ കുക്കി തീവ്രവാദികൾക്ക് ഡ്രോണുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഡാനിയേൽ കോർട്ടണി വിതരണം ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് അമേരിക്കൻ സുവിശേഷകനായ ഇയാളെ പോലീസ് ശ്രദ്ധിക്കുന്നത്. ഇന്ത്യയിൽ, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലും എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിലുമാണ് ഇയാളുടെ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നത്.
മിഷനറിമാരുടെയും പാസ്റ്റർമാരുടെയും വേഷത്തിൽ അമേരിക്കൻ സൈനിക ഇന്റലിജൻസും സിഐഎയും പലപ്പോഴും ഇന്ത്യയിലെത്തുന്നു എന്നത് പലപ്പോളും സ്ഥിരീകരിച്ച വസ്തുതയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടയ്ക്കും ഇത്തരം സിഐഎ ചാരന്മാരെ പിടി കൂടിയിരുന്നു. ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വച്ച് സിഐഎ അതിന്റെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ 24 സിഐഎ ചാരന്മാർ ഇന്ത്യയിലെത്തിയത്.
58കാരനായ ജെയിംസ് വാട്സനെതിരെ ഭാരതീയ ന്യായ സംഹിതയുടെ 299, 302 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
അറസ്റ്റിനു ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ കെന്റക്കിയിലെ ഫോർട്ട് കാംബെൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 44ാം എയർ ഡിഫൻസ് ആർട്ടിലറിയുടെ രണ്ടാം ബറ്റാലിയന്റെ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു എന്ന് തെളിഞ്ഞത്.
44ാം എയർ ഡിഫൻസ് ആർട്ടിലറി ഒരു സജീവ പ്രവർത്തന യൂണിറ്റാണ്. നടക്കാൻ പോകുന്ന ഒരു സൈനിക ഓപ്പറേഷന് വേണ്ടി, പ്രത്യേകമായി തയാറെടുക്കുന്ന സജീവ യൂണിറ്റാണ് അതെന്ന് പിടിക്കപ്പെട്ട ജയിംസ് വാട്സൺ എഴുതിയ “ഓണിംഗ് ദി സ്കൈസ്, വിന്നിംഗ് ദി ഫൈറ്റ്” എന്ന ലേഖനം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മിഷനരിമാറായി എത്തുന്ന പലരും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയാണ് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ചെലവഴിക്കുന്നത്. മതപരിവർത്തനം മാത്രമല്ല അതിന്റെ കൂടെ അല്പം ചാരപ്രവർത്തിയും ഇക്കൂട്ടർ നടത്താറുണ്ട് എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.