മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ രണതുംഗ പെട്രോളിയം അഴിമതി കേസില്‍ അറസ്റ്റിലേക്ക്
Posted On December 16, 2025
0
71 Views
പെട്രോളിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അര്‍ജുന രണതുംഗ അറസ്റ്റിലേക്ക്. ലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നു അഴിമതി നിരോധന കമ്മീഷന് വ്യക്തമാക്കി.
ഉയര്‍ന്ന വിലയ്ക്ക് ടെന്‍ഡറുകള്‍ നല്കി സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനു 80 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നടപടികള്‍. ശ്രീലങ്കയുടെ അഴിമതി നിരോധന കമ്മീഷന്റെ നടപടികളാണ് മുന്‍ നായകനും ഇതിഹാസ താരവുമായ രണതുംഗയുടെ അറസ്റ്റിലേക്ക് നയിച്ചത്.
Trending Now
Step into Simon’s world. Watch the teaser now! 🧠
January 17, 2026












