കർണാടകയെ ഡികെ നയിക്കും; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്
Posted On June 3, 2026
0
112 Views
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.













