മലപ്പുറത്ത് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയ കേസില്‍ മുഖ്യസൂത്രധാരനെ NIA മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തു
Posted On August 9, 2026
0
135 Views
മലപ്പുറത്തുനിന്ന് വൻതോതിൽ അനധികൃത സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ നിർണായക അറസ്റ്റ്. കേസിലെ മുഖ്യസൂത്രധാരനായ ഹാരിസ് ടി.എയെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്നാണ് പ്രതി പിടിയിലായത്. സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













