ഗുജറാത്തില്‍ 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാല് പിടികൂടി നശിപ്പിച്ചു
ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല് പിടികൂടി. 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാലും 120 കിലോ വെജിറ്റബിള്‍ നെയ്യും 15 കിലോ പാല് പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ ഡയറി വസ്തുക്കള്‍ പിടികൂടിയത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പൊലീസിന്റെ പരിശോധനയ്ക്കിടെ പിടികൂടിയ വസ്തുക്കള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാനിധ്യത്തിലാണ് നശിപ്പിച്ചത്. ഇത് വില്‍പ്പന നടത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.












