മടക്കരയിൽ കടലിൽ തിരമാലയിൽപ്പെട്ട് മത്സ്യബന്ധന ബോട്ട് തകർന്നു
ചെറുവത്തൂർ മടക്കര ഫിഷിങ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞ് പൂർണ്ണമായി തകർന്നു. തിങ്കളാഴ്ച മടക്കരയിൽനിന്ന് കടലിലിറങ്ങിയ ‘ശ്രീഗണേഷ്’ (സാൻവി) എന്ന ബോട്ടാണ് തീരത്തുനിന്ന് അകലെ കടലിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിലും വൻ തിരമാലകളിലും പെട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബോട്ട് പൂർണ്ണമായും തകർന്നടിഞ്ഞെങ്കിലും ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ പരിക്കുകളേതുമില്ലാതെ രക്ഷപ്പെട്ടു.
മിഥുൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ഈ ബോട്ട്. ശിവാനന്ദൻ എന്നയാളാണ് ബോട്ട് വാടകയ്ക്കെടുത്ത് മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവന്നിരുന്നത്.













