ഇറാഖിലെ അവസാനത്തെ സൈനിക താവളത്തിൽ നിന്നും യുഎസ് പിൻവാങ്ങുന്നു
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിന് ഒടുവില്‍ ഇറാഖിലെ അവസാനത്തെ സൈനിക താവളങ്ങളില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുന്നുവെന്ന് അമേരിക്ക. യുഎസ് സൈന്യം പൂർണ്ണമായും ഇറാഖ് വിടും. രണ്ട് പതിറ്റാണ്ടിനിടെ നടന്ന യുദ്ധത്തില്‍ ഏകദേശം 4500 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ഈ തീരുമാനത്തെ ഇറാനും സഖ്യകക്ഷികളും ചരിത്ര വിജയമായാണ് കണക്കാക്കുന്നത്.
2024ല്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന് അംഗീകരിച്ച സൈനിക പിന്മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാൽ ഇതോടെ ഇറാഖില്‍ ഇറാന്റെ സ്വാധീനം പൂര്‍ണ ശക്തിയോടെ വര്‍ധിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ വീണ്ടും ശക്തമാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.













