വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ആഗോള റിലീസ് നവംബർ 27 ന് ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്
യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” റിലീസ് തീയതി പുറത്ത്. ചിത്രം 2026 നവംബർ 27 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സഹരചയിതാവ് അഭികേർഷ് വസന്ത് ആണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം.
ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകിയത്. മാത്രമല്ല ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ആകാംഷയും ടീസർ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലം, കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകൾ എന്നിവ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഫാന്റസി വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായാവും “കോസ്മിക് സാംസൺ” എത്തുക എന്നാണ് ടീസർ, പോസ്റ്ററുകൾ എന്നിവ നൽകിയ സൂചന.
ടീസർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ വലിയ ശ്രദ്ധ നേടിയതോടെ, പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രം കാത്തിരിക്കുന്നത്. സന്ദീപ് പ്രദീപ് കൂടാതെ, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഒരിക്കൽ കൂടെ ഏറെ രസകരവും ആവേശകരവുമായ ഒരു ചിത്രവുമായാണ് എത്തുന്നത്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് “കോസ്മിക് സാംസൺ”.
വമ്പൻ വിജയവും നിരൂപക പ്രശംസയും നേടിയ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം, കോസ്മിക് സാംസണിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.












