ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ബാംഗ്ലൂരിനെ തകര്‍ത്തടിച്ച് പഞ്ചാബ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 54 റണ്‍സിന്റെ തോല്‍വി. ആദ്യ ടോസ് നേടിയ ബാഗ്ലൂര് പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 209 റണ്‍സ് നേടി. ബാംഗ്ലൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബ് നിരയില്‍ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ തുടക്കത്തില്‍ പുറത്തെടുത്ത തീപ്പൊരി പ്രകടനം പഞ്ചാബിന് മികച്ച അടിത്തറ നല്കി. വെറും 21 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്.
ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ മത്സരത്തില്‍ തോല്‍വി ഏറ്റു വാങ്ങിയെങ്കിലും ബാംഗ്ലൂര്‍ നാലാം സ്ഥാനത്താണ്.
Content Highlight – Indian Premier League; Punjab defeats Bangalore