വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍
വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 താരലേലം ബുധനാഴ്ച കൊച്ചിയില്‍ നടക്കും. 27 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 146 താരങ്ങളാണ്. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ് വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് ലീഗ്. അതിന് മുന്നോടിയായാണ് താര ലേലം. 28ന് വൈകീട്ട് അഞ്ചരയ്ക്കാണ് താരലേലം. 149 പേരുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തു വന്നിരുന്നു. 27 താരങ്ങള്‍ക്കാണ് അവസരം കിട്ടുക.
വനിതാ പ്രീമിയര്‍ ലീഗില്‍ ഇത്തവണയും 5 ടീമുകളാണുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ യുപി വാരിയേര്ഴ്സ്. ഇതുവരെ നടന്നത് നാലു ടൂര്‍ണമെന്റുകളാണ്. അതിൽ രണ്ടു തവണ മുംബൈ ഇന്ത്യന്‍സും രണ്ടു തവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ജേതാക്കളായി.
ഇനി യു പി വാരിയേഴ്സിന് 3.65 കോടി ബാക്കിയുണ്ട്. അവർക്ക് 7 താരങ്ങളെ വാങ്ങാം. രണ്ട് വിദേശ താരങ്ങളെ എടുക്കാം. ഗുജറാത്ത് ജയന്റ്സിന്റെ കയ്യിൽ 1.25 കോടിയുണ്ട്. മൂന്ന് ഒഴിവുകള്‍ അവർക്കുണ്ട്. ഒരു വിദേശ താരത്തെ സ്വന്തമാക്കാം.
റോയൽ ചലഞ്ചേഴ്സിന് 1.15 കോടി കയ്യിലുണ്ട്, അഞ്ച് താരങ്ങളെ വാങ്ങാം. 2 വിദേശ താരങ്ങളാകാം. ഡല്‍ഹി ക്യാപിറ്റല്‍സിൽ അഞ്ച് താരങ്ങളുടെ കുറവുണ്ട്. ഒരു വിദേശത്തെ താരത്തെയും സ്വന്തമാക്കാം. 1.10 കോടി രൂപയാണ് ഉള്ളത്. മുംബൈ ഇന്ത്യന്‍സിൽ ഏഴ് ഒഴിവുണ്ട്. കയ്യില്‍ പക്ഷേ, ഒരു കോടി മാത്രമേ ഉള്ളൂ. ഒരു വിദേശ താരത്തെ വാങ്ങാം. 119 ഇന്ത്യൻ താരങ്ങള്‍ പട്ടികയിലുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഇത്തവണ അവസരം കിട്ടും. 27 വിദേശ താരങ്ങള്‍ ചുരുക്കപ്പട്ടിയിലുണ്ട്. ഇവരില്‍ ഏഴുപേര്‍ക്ക് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കളിക്കാം. കേരളത്തില്‍ നിന്നുള്ള 3 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്.












