പിപി ദിവ്യയുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ; ഉണ്ടെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ ലിമിറ്റഡ് എംഡി. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ടെന്‍ഡറില്ലാതെ കമ്പനി ഒരു കരാറും നേടിയിട്ടില്ല. കമ്പനിയും പിപി ദിവ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാട് തെളിയിച്ചാല്‍ മുഹമ്മദ് ഷമാസിന് ഒരു കോടി രുപ നല്‍കുമെന്നും കമ്പനി എംഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമ്പനി അനധികൃത ഇടപാടുകള്‍ നടത്തി യാതൊരു കരാറുകളും നേടിയിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കമ്പനി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എല്ലാ നിര്‍മാണ പ്രവൃത്തികളും ഇ ടെണ്ടറിലൂടെയാണ് ഏറ്റെടുത്തത്. മൂന്ന് വര്‍ഷങ്ങളായി അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിയിരുന്നു.
തന്റെ കമ്പനി മുഹമ്മദ് ഷമാസ് ഉന്നയിക്കുന്നതുപോലെ ഒരു കടലാസ് കമ്പനിയോ അല്ലെങ്കിൽ ആരുടെയെങ്കിലും ബിനാമിയോ അല്ല. മൂന്ന് സ്റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷമാസ് അല്ലാതെ ഒരാള്‍ പോലും തന്റെ കമ്പനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല.ഷമാസിന്റെ ആരോപണണത്തിന് പിന്നാലെ എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും പരാതി നല്‍കിയിരുന്നു. അതിന് പിന്നാല ഷമാസ് സെറ്റില്‍മെന്റുമായി തന്നെ സമീപിച്ചിരുന്നു. പരാതിക്കാരന് ഷമ്മാസിന് ലഭിച്ചത് വ്യാജരേഖകളാണെന്നും കമ്പനി എംഡി പറഞ്ഞു.













