ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിന് മുകളിലും സമീപത്തുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെയാണ് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്.
അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇതേത്തുടര്‍ന്ന് ഇന്ന് 7 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
Content Highlight: Heavy rain alert in kerala