നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കാനാവില്ലെന്ന് കോടതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് സംബന്ധിച്ച് അറിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു . കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഫൊറൻസിക് പരിശോധന നടത്തിയിരുന്നുവെന്നും അതിൽ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ലെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ മെയ് മുപ്പത്തിയൊന്നിന് വാദം തുടരും.
അതിനിടെ അതിജീവിത ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് തന്റെ മനസ്സിലുള്ള ആധിയാണ് മുഖ്യമന്ത്രിയുമായി പങ്കുവെച്ചതെന്ന് അതിജീവിത പറഞ്ഞു.
Content highlights : Actress assault case court oppose prosecutor