പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി
ഇടുക്കിയില്‍ തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട 15കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായെന്ന് സ്ഥിരീകരണം. ജില്ലാ പോലീസ് മേധാവി ആര്.കറുപ്പസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകിട്ട് പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വെച്ചാണ് കുട്ടി ബലാല്‍സംഗത്തിന് ഇരയായത്.
ആണ്‍സുഹൃത്തിനൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളായ പെണ്‍കുട്ടി സ്ഥലത്തെത്തിയത്. തേയിലത്തോട്ടത്തില്‍ വെച്ച് മദ്യപിച്ച സുഹൃത്തിനെ പ്രദേശവാസികളായ നാലു പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് ഓടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പക്കുകയുമായിരുന്നു.
സുഹൃത്ത് ബഹളം വെച്ച് ആളുകളെക്കൂട്ടി തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് നാലുപേരും കടന്നിരുന്നു. ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ ജോലിക്കാരനാണ് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ്.
Content Highlights: Rape, Pooppara, Migrant laborer