ലീഗ് പ്രവര്ത്തകന് വീഡിയോ കൈമാറിയത് പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ഇ പി ജയരാജന്
വ്യാജ വീഡിയോ വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കേസില്‍ ഒരു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് തേടുന്നതായി ഇ പി ജയരാജന് സാര്‍ക്ക് ലൈവിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ അബദുള്‍ ലത്തീഫിന് വീഡിയോ കൈമാറിയത് പൊലീസ് തേടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന സൂചനയും ഇ പി ജയരാജന് പങ്കുവെച്ചു. പൊലീസ് തേടുന്നയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും ഇ പി സാര്‍ക്ക് ലൈവിനോട് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ചത് സംഘടിതമായ നീക്കമാണെന്ന് ഇ പി ജയരാജന്. ഇതിന്റെ കേന്ദ്രബിന്ദു യുഡിഎഫ് തെരഞ്ഞെടുപ്പ് കേന്ദ്രമാണ്. ഇതിനെല്ലാം നേതൃത്വം നല്‍കിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഈ കുറ്റകൃത്യം നടത്തിയത് സതീശനോടൊപ്പമുള്ള സൈബര്‍ രംഗത്തെ ചിലരാണെന്നും ഇ പി ആരോപിക്കുന്നു. ജനങ്ങളുടെ മുന്നില്‍ ഒന്നും പറയാനില്ലാത്ത കോണ്‍ഗ്രസ് സമൂഹം വെറുക്കപ്പെടുന്ന രീതികള്‍ അവലംബിച്ചുക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇ പി പറഞ്ഞു.
ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ഇന്നു രാവിലെയാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.
Content Highlight: EP Jayarajan, Jo Joseph, Fake Video, Thrikkakara, Muslim League, Youth Congress