ആശുപത്രിയില്‍ വൻ തീപിടിത്തം: ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ചു
കിഴക്കൻ ഡല്‍ഹിയിലെ വിവേക് വിഹാർ ഏരിയയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ചു.
ആറ് പേരെ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ ആറുപേരും വെന്റിലേറ്ററിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോണ്‍ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് കെട്ടിടങ്ങളെയാണ് തീപിടുത്തം ബാധിച്ചതെന്ന് ഫയർ ഓഫീസർ രാജേഷ് എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.