ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹയ്ക്കെതിരെ വിജയം നേടിയത്. ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ദ്രൗപദി മുർമു. ഇന്നലെ ഉച്ചയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആകെയുള്ള 3,219 വോട്ടുകളിൽ മുർമുവിന് […]












