അടച്ചിട്ടിരിക്കുന്ന എറണാകുളം ബസ്ലിക്ക തുറക്കാന്‍ തീരുമാനം; ഏകീകൃത കുര്‍ബാനയേ അനുവദിക്കൂ
അടച്ചിട്ടിരിക്കുന്ന എറണാകുളം ബസ്ലിക്ക തുറക്കാന്‍ തീരുമാനം. സീറോമലബാര്‍ സിനഡ് നിയോഗിച്ച മെത്രാന് സമിതിയും ബസിലിക്ക പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്നാണ് ബസ്ലിക്ക അടച്ചിട്ടത്. 202 ദിവസമായി അടഞ്ഞു കിടക്കുകയാണ്. സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ കഴിയും വരെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കുന്നതല്ലെന്നാണ് സിനഡ് അറിയിച്ചു. മറ്റ് ആരാധാനക്രമങ്ങള്ക്കൊന്നും തടസ്സമുണ്ടാകില്ല. […]