പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നടത്തിയ തെളിവെടുപ്പില്‍ നാലു കുപ്പികള്‍ കൂടി കണ്ടെത്തി. വീട്ടിലെ തൊഴുത്തില്‍ നിന്നാണ് കുപ്പികള്‍ കണ്ടെത്തിയത്. നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങള്‍ ഉണ്ടായിരുന്നു. ഇവയെന്താണെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. കഷായത്തില്‍ കലര്‍ത്തിയ വിഷത്തിന്റെ കുപ്പി രാവിലെ നടന്ന തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്. […]