തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. സ്കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്ഫോമിലെ മാന്‍ഹോളിലാണ് രാവിലെ സ്കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. […]







