പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ; നീരവ് മോദിയുടെ ആസ്തികൾ കണ്ടുകെട്ടി ഇ ഡി
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയടക്കമുള്ള സ്വത്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയത്. കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ ഡി പ്രസ്താവനയിലൂടെ അറിയിച്ചു. സ്വര്‍ണ-വജ്രാഭരണങ്ങളില് ഭൂരിഭാഗവും […]







