സ്വർണ്ണപാളി തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നിട്ടുണ്ട്. തിരുവല്ല വിജയ കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ആളുകളും ഉണ്ടായിരുന്നു. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിച്ചേര്‍ന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവനൊപ്പം […]