തെന്മലയില് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മർദ്ദിച്ചു. മർദ്ദനമേറ്റത് ഇടിമണ് സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം നടന്നത്. ഇടമണ്‍ സ്വദേശിയായ നിഷാദിനെയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മർദിച്ചത്. നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മർദ്ദനത്തിനിരയായത്. സുജിത്,രാജീവ്, സിബിൻ, അരുണ്‍ എന്നിവർ ചേർന്ന് വീട് വളയുകയായിരുന്നു. […]







