വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് യൂത്ത് ലീഗ് നേതാവും സംഘവും 1.48 കോടി തട്ടി. 221 പവൻ മുക്കുപണ്ടമാണ് പണയം വച്ചത്. സംഭവത്തില്‍ കെഎസ്എഫ്ഇ ജീവനക്കാരനടക്കം അഞ്ചുപേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്ബി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ […]