എസ്.എഫ്.ഐ. നേതാവിനെ ആക്രമിച്ച കേസില്‍ ഒളിവില്‍പ്പോയ പ്രതി പിടിയില്‍
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുല്‍ നാസറിനെ മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് മർദിച്ച പ്രതി അറസ്റ്റില്‍. അറസ്റ്റിലായത് ഫോർട്ട്കൊച്ചി സ്വദേശി അബ്ദുള്‍ മാലിക്കാണ്. ഇയാള്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ സംഭവത്തിനു ശേഷം ഒളിവില്‍പ്പോയിരുന്നു. പ്രതി കെ.എസ്.യു. പ്രവർത്തകനാണെന്ന് പറഞ്ഞ പോലീസ് കേസില്‍ ഇനിയും ഏതാനും പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും അറിയിച്ചു.