ഫലസ്തീന് ഐക്യദാര്‍ഢ്യം; തണ്ണിമത്തൻ കഷ്ണവുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐ
ഫലസ്തീനികള്‍ക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമായ തണ്ണിമത്തനുമായി എസ്.എഫ്.ഐയുടെ നവാഗതർക്കുള്ള പോസ്റ്റർ. സംസ്ഥാനത്ത് ഇന്ന് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെയാണ് എസ്.എഫ്.ഐയുടെ പോസ്റ്റർ. എസ്.എഫ്.ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ എസ്.എഫ്.ഐ കേരള പേജിലൂടെയാണ് അവർ പോസ്റ്റർ പങ്കുവെച്ചത്. അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം, നവാഗതർക്ക് സ്വാഗതം എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇതിന്റെ ചിത്രമായാണ് മുറിച്ചുവെച്ച തണ്ണിമത്തന് കഷ്ണം ഉപയോഗിച്ചിരിക്കുന്നത്. അധിനിവേശത്തോട് […]







