പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില് എത്തും. മുന് ബിഹാര് മുഖ്യമന്ത്രി കര്പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്പ്പൂരി ഗ്രാമത്തില് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. കര്പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള് അര്പ്പിച്ചതിനുശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് ബിഹാറില് വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് […]







