നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. എന്നാല്‍ അവിടെയും അവർക്ക് ആശങ്ക സൃഷ്ടിക്കുന്ന ചില ഘടകങ്ങള്‍ ഉയർന്നുവരുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വം പാർട്ടിക്കുള്ളില്‍ രണ്ട് ധ്രുവങ്ങള്‍ ഉടലെടുക്കാൻ കാരണമായി എന്നതാണ് വാസ്തവം. തുടക്കം മുതല്‍ മണ്ഡലത്തില്‍ മത്സരിക്കാൻ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പേരുകളായിരുന്നു ശോഭ സുരേന്ദ്രന്റേതും […]