തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പേരിൽ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). അത് കോൺഗ്രസിൻ്റെ സംസ്കാരമല്ലെന്നും വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരുകാലത്തും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണിയ്ക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വന്നപ്പോഴാണ് ഇത്തരത്തിലുള്ള […]