കേരളത്തില്‍ ആദ്യമായി ബിജെപിയ്ക്ക് ഒരു സീറ്റ് നല്കിയ സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയില്‍ അംഗമാകും. ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സുരേഷ്ഗോപിയെ ബിജെപി ദേശീയനേതാക്കള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സുപ്രധാന വകുപ്പ് ലഭിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാ എംപി എന്ന നിലയില്‍ സുരേഷ്ഗോപിക്ക് അര്‍ഹമായ പ്രാധാന്യം […]