പി. സരിനു പിന്നാലെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിര്‍ന്ന നേതാവ് വി.ആര്. മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. ദീർഘകാലം കോണ്‍ഗ്രസ് വിചാർ വിഭാഗിന്റെ ചെയർമാനായിരുന്ന അദ്ദേഹം പാർട്ടിക്കുള്ളിലെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാർഥിയാക്കിയെന്നും ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് […]