ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ സംഘപരിവാർ സംഘങ്ങളില്‍ നിന്ന് നേരിട്ടത് കടുത്ത ക്രൂരതയെന്ന് എഎ റഹീം എംപി. പോലീസ് കസ്റ്റഡിയില്‍ വച്ചാണ് ബജറങ്ദള്‍ ക്രിമിനലുകള്‍ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പമാണ് കന്യാസ്ത്രീകളെ അടച്ചിരിക്കുന്നത്. മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും, ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ചയാണ് […]




