ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കെ.ടി.ആര്
ജൂണ്‍ രണ്ടിന് ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കെ. ടി. രാമറാവു. ബി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ജൂണ്‍ 2നാണ് തെലങ്കാന രൂപീകരിച്ചത്. ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് മുമ്ബ് ഊഹാപോഹങ്ങളുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്റെ […]






