‘കാർത്തികേയ 3’ വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ
തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖിൽ. സാഹസികത നിറഞ്ഞ ഈ ത്രില്ലർ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുന്ന തിരക്കിലാണ് […]







