ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയകരമായ രണ്ടാം വാരത്തിലേക്ക് “ഫെമിനിച്ചി ഫാത്തിമ”; ചിത്രം തീയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം “ഫെമിനിച്ചി ഫാത്തിമ” പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക്. റിലീസ് ചെയ്ത ദിനം മുതൽ വമ്പൻ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന് കേരളമെങ്ങും വലിയ പ്രതികരണമാണ് ലഭിച്ചത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. […]







