നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമയുടെ പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കുക. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. […]







