തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ്
ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. നാളെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യും. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. […]