അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസിൻറെ പ്രാഥമിക പരിശോധന തുടങ്ങി
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന തുടങ്ങി. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോൺക്ലേവ് പ്രതിനിധികളിൽ പ്രതിഷേധം ഉന്നയിച്ചവരുടെയും മൊഴിയെടുക്കും.വിശദമായ അന്വേഷണത്തിന് ശേഷമാകും കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി.മ്യൂസിയം പോലീസ് […]




