ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ശനിയാഴ്ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുള്‍പ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നല്‍കുക. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോർട്ട് […]