രണ്ടാം വാരത്തിൽ കേരളത്തിലെ 175 സ്ക്രീനുകളിൽ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; പ്രദർശന വിജയം തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” പ്രദർശന വിജയം തുടരുകയാണ്. കേരളത്തിലെ ഇരുനൂറോളം സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം, ഒട്ടേറെ പുതിയ റിലീസുകൾക്കിടയിലും രണ്ടാം വാരത്തിൽ 175 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ […]






