തിരുവോണത്തെ വരവേല്ക്കാനൊരുങ്ങുകയാണ് കേരളം. ഓണത്തിന് പൂവിളിയുയര്ത്തി അത്തം നാളെയെത്തും. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പൂക്കച്ചവട വിപണിയും സജീവമായി. അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ഹില്പ്പാലസില് നടക്കുന്ന ചടങ്ങില് കൊച്ചി രാജകുടുംബ പ്രതിനിധിയില് നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്പേഴ്സണ് രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും. അത്തം […]