റെക്കോർഡുകള്‍ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമാകുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് നിരക്ക് കുറച്ചത് സ്വർണത്തിന് നേട്ടമായി. […]