കോവിഡ് മരണങ്ങൾ യഥാസമയം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചസംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കണക്കുകള്‍ എന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി പുനഃക്രമീകരിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കേരളം കണക്കുകൾ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചുവെന്നാണ് വിമർശനം. […]