സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടി; പൊതുഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി. സ്കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് ഇന്ന് 2415 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് കോവിഡ് […]