ആശുപത്രിയില്‍ വൻ തീപിടിത്തം: ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ചു
കിഴക്കൻ ഡല്‍ഹിയിലെ വിവേക് വിഹാർ ഏരിയയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ ആറുപേരും വെന്റിലേറ്ററിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോണ്‍ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. […]






